പിണറായിയും മോദിയും ഒരുപോലെ: ജനയുഗം എഡിറ്റർ

single-img
9 January 2018

ജനയുഗം
മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്രമോദിയും ഒരുപോലെയെന്ന് ജനയുഗം എഡിറ്റർ. സി പി ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ് ആണു പിണറായിയെ മോദിയുമായി താരതമ്യം ചെയ്തത്. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറിലാണ് ഇദ്ദേഹത്തിന്റെ വിവാദ പരാമർശം.

Read Also: കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണം ക്രിമിനൽ കുറ്റമെന്ന് വൈശാഖൻ

പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറുചോദ്യങ്ങള്‍ ഭയന്നാണെന്നും പിണറായിയുടെ മാധ്യമങ്ങളോടുള്ള സമീപനം മോദിക്കും ട്രംപിനും സമാനമാണെന്നും രാജാജി ആരോപിച്ചു.

ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്ന പ്രവണത കേരളത്തിലെ നേതാക്കൾ സ്വീകരിക്കുന്നത്. ഈ പ്രവണത കേരളത്തിലെ അധികാരികള്‍ക്കിടയില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെയാണ് ഇവര്‍ പ്രതികരണങ്ങള്‍ക്കായി ഉപയോഗിക്കുന്നുതെന്നും രാജാജി ആരോപിച്ചു.

സമൂഹ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ തിരിച്ചുള്ള ചോദ്യങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. അവയ്ക്ക് മറുപടി പറയാൻ നിർബ്ബന്ധിതരാകുന്ന സാഹചര്യം ഉണ്ടാകുന്നില്ല . ഇത് ആശാസ്യകരമല്ലെന്നും ഇടതുപക്ഷം ഇക്കാര്യം പുനഃപരിശോധിക്കണമെന്നും രാജാജി പറഞ്ഞു.

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണ്. ‘കടക്ക് പുറത്ത്’ എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോടു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.