അടൂരില്‍ വാഹനാപകടത്തില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു

single-img
8 January 2018

 

എംസി റോഡില്‍ അടൂര്‍ വടക്കടത്തുകാവില്‍ ഇന്നലെ അര്‍ധരാത്രി കഴിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ മാങ്കൂട്ടം ചരുവിള പടിഞ്ഞാറ്റേതില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ മകന്‍ ചാള്‍സ് (16), അടൂര്‍ കൈതപ്പറമ്പ് ലക്ഷ്മി ഭവനില്‍ ഷാജിയുടെ മകന്‍ വിശാദ് (16), കൊല്ലം പട്ടാഴി വടക്കേക്കര താഴത്തു വടക്ക് പള്ളിവടക്കേതില്‍ വിനോദിന്റെ മകന്‍ വിമല്‍ (16) എന്നിവരാണ് മരിച്ചത്.

മൂവരും നെടുമണ്‍ വിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ഥികളാണ്. അടൂരില്‍നിന്ന് ഏനാത്ത് ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍. തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്കു പോയതാണ് മിനി ലോറി.