‘ജനുവരി 7 മുതല്‍ വോയ്‌സ് കോള്‍ റദ്ദാക്കും’: ഇങ്ങനെയൊരു മെസേജ് നിങ്ങളുടെ മൊബൈലില്‍ വന്നിട്ടുണ്ടോ?

single-img
7 January 2018

‘ജനുവരി 7 മുതല്‍ വോയ്‌സ് കോള്‍ റദ്ദാക്കും. തുടര്‍ന്നും ഈ നമ്പറില്‍ സേവനം വേണമെന്നുളളവര്‍ മറ്റു നെറ്റ്‌വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യണം’. ഇത്തരമൊരു വ്യാജ മെസേജ് കുറച്ചു ദിവസങ്ങളായി വിവിധ ടെലികോം കമ്പനികളുടെ മൊബൈലുകളിലേക്ക് വരുന്നുണ്ട്.

ജിയോ, വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങി സേവനദാതാക്കളുടെ വരിക്കാര്‍ക്കാണ് മെസേജ് കിട്ടിയത്. എന്നാല്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കാണ് മാറേണ്ടതെന്ന് മെസേജില്‍ വ്യക്തമാക്കിയിട്ടുമില്ല. തുടര്‍ന്ന് മെസേജ് സംബന്ധിച്ച് പലരും പരാതി നല്‍കി.

എന്നാല്‍ ഈ സന്ദേശവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് എല്ലാ കമ്പനികളും അറിയിച്ചത്. മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 6 ആണ്. ഇതുമായി ബന്ധപ്പെടുത്തി വരിക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് എന്നാണ് നിഗമനം.