ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍; കൈ പിടിച്ച് പ്രണവും: ചിത്രം വൈറല്‍

single-img
7 January 2018

ഒടിയനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റത്തിന്റെ എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്നിപ്പോള്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രമാണ് താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ഇതിന് മുന്‍പും മോഹന്‍ലാലും പ്രണവും ഒരുമിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.