പാട്ടു പാടി വീണ്ടും കാവ്യാമാധവന്‍ എത്തി

single-img
6 January 2018

 

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ കാവ്യാ മാധവന്റെ സാന്നിധ്യം. ഇത്തവണ അഭിനേത്രിയായല്ല കാവ്യ എത്തിയത്, ഗായികയായാണ്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലൂടെയാണ് കാവ്യയുടെ തിരിച്ചുവരവ്.

വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യൂയറ്റ് ആണ് കാവ്യ ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പേരു പോലെ കേള്‍വിക്കാര്‍ക്ക് പുതുമയുള്ള സംഗീതാനുഭവമാണ് പാട്ട് സമ്മാനിക്കുന്നത്.

നാദിര്‍ഷയുടെ ഹാസ്യാത്മകമായ സംസാരം പോലെ മനസില്‍ സന്തോഷം നിറയ്ക്കുന്ന ഈണവും കാഴ്ചകളുമാണ് പാട്ടില്‍. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്നതാണ് ഗാനം… വിനോദയാത്രയ്ക്ക് പോകും നേരമുള്ളതാണ് പാട്ട്.