ഗ്യാസ് കിട്ടാന്‍ ആധാര്‍ നിര്‍ബന്ധം: ആധാറുമായി ബന്ധപ്പെടുത്താത്തവര്‍ക്ക് ഇനി റീഫില്‍ സിലിണ്ടര്‍ കിട്ടില്ല

single-img
6 January 2018

പാചക വാതക കണക്ഷനുള്ളവര്‍ ആധാറുമായി ബന്ധപ്പെടുത്തുകയോ സബ്‌സിഡി വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇനി റീഫില്‍ സിലിണ്ടര്‍ കിട്ടില്ല. അങ്ങനെ ചെയ്യാത്തവര്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെടാനുള്ള എസ്എംഎസ് സന്ദേശം വ്യാഴാഴ്ച മുതല്‍ ലഭിച്ചു തുടങ്ങി.

ആധാറുമായി ബന്ധപ്പെടുത്താത്തവര്‍ ഏജന്‍സിയില്‍ ചെന്ന് കെവൈസി ഫോം പൂരിപ്പിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. അതില്‍ ആധാര്‍ നമ്പരും ഉണ്ടാവണം. അതിനു തയാറല്ലെങ്കില്‍ സബ്‌സിഡി ഉപേക്ഷിക്കാനുള്ള ഫോം പൂരിപ്പിച്ചു കൊടുക്കണം. എങ്കില്‍ മാത്രമെ റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ഓയില്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.