മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് ഐശ്വര്യാ റായിയുടെ ചുട്ട മറുപടി

single-img
6 January 2018

ഐശ്വര്യ റായി അമ്മയാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ യുവാവിന് മറുപടിയുമായി താരം രംഗത്തെത്തി. പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും അടുത്ത സുഹൃത്തുക്കളോടാണ് ഐശ്വര്യ വിവാദത്തിന് മറുപടി പറഞ്ഞത്.

ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണം ഇതാദ്യം. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു.

ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല. പൊട്ടിച്ചിരിയോടെ ഐശ്വര്യ പറയുന്നു. ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ് ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം. പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം, ഐശ്വര്യ പറഞ്ഞു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്.

1998 ല്‍ ലണ്ടനില്‍ വച്ച് ടെസ്റ്റ്യൂബ് ശിശുവായാണ് താന്‍ ജനിച്ചതെന്നും രണ്ടു വര്‍ഷത്തോളം ഐശ്വര്യയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞുവെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നത് എന്ന് ഇയാള്‍ പറയുന്നു. മൂന്ന് വയസ്സ് തൊട്ട് 27 വയസ്സുവരെ ഞാന്‍ വളര്‍ന്നത് ചോളവാരത്തിലാണ്. രണ്ട് വയസ്സുവരെ ഞാന്‍ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ മുംബൈയിലാണ് വളര്‍ന്നത്.

ബ്രിന്ദ കൃഷ്ണരാജ് റായി എന്നാണ് എന്റെ അമ്മൂമ്മയുടെ പേര്. മുത്തശ്ശന്‍ കൃഷ്ണരാജ് റായി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. എന്റെ അമ്മാവന്‍ ആദിത്യ റായിയും മുത്തശ്ശിയുമെല്ലാം മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 2007ല്‍ എന്റെ ‘അമ്മ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു.

പക്ഷെ ഇപ്പോള്‍ അവര്‍ തമ്മില്‍ പിരിഞ്ഞു. അമ്മ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എനിക്കെന്റെ അമ്മയെ തിരിച്ചു വേണം. അമ്മ മംഗലാപുരത്തേയ്ക്ക് തിരിച്ചു വരണം. എനിക്കെന്റെ അമ്മയുടെ കൂടെ താമസിക്കണം. 27 വര്‍ഷമായി ഞാന്‍ എന്റെ കുടുംബവുമായി പിരിഞ്ഞിട്ട്.

ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്ക് വിശാഖപട്ടണത്തേക്ക് തിരിച്ചു പോകണ്ട. എനിക്കെന്റെ അമ്മയെ ആണ് വേണ്ടത്. എന്റെ നാട്ടില്‍ എനിക്ക് ഒരുപാടു പ്രശ്‌നങ്ങളാണ്. ബന്ധുക്കള്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പലതും പറഞ്ഞു കേള്‍ക്കുന്നു.

അവരെല്ലാ തെളിവുകളും നശിപ്പിച്ചു. ഞാന്‍ ഇതിന് മുന്‍പേ അമ്മയെ തേടി വന്നേനെ. എന്നാല്‍ എന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കെല്ലാം അറിയാം. എല്ലാ കാര്യത്തിലും വ്യക്തത വന്നു. എന്റെ കയ്യില്‍ തെളിവുകളുമുണ്ട്. എനിക്ക് വേറൊന്നും വേണ്ട എന്റെ അമ്മയെ അല്ലാതെ’, യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.