നടന്‍ പ്രകാശ് രാജിനെതിരെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ‘കോളത്തിന്’ വിലക്കേര്‍പ്പെടുത്തി

single-img
5 January 2018


കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കും എതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന നടന്‍ പ്രകാശ് രാജിന്റെ കോളത്തിന് വിലക്ക്. കന്നട പത്രത്തില്‍ പ്രകാശ് രാജ് എഴുതിവന്ന ഏറെ വായനക്കാരുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന കോളമാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്.

സ്വന്തം ട്വിറ്റര്‍ പേജിലൂടെ പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ‘എന്റെ ഏറെ വായനക്കാരുള്ള കോളം പൊടുന്നനെ നിര്‍ത്തിയിരിക്കുന്നു. പ്രിയപ്പെട്ട അദൃശ്യ കരങ്ങളേ, നിങ്ങളെ എനിക്ക് കാണാനാകില്ലെന്ന് കരുതിയോ..?’ താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഗൗരി ലങ്കേഷിന്റെ മരണത്തെ തുടര്‍ന്നടക്കം അതിനിശിതമായ വിമര്‍ശനങ്ങളാണ് ബിജെപി ക്യാംപിനെതിരെ പ്രകാശ് രാജ് ഉന്നയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നേക്കാള്‍ മികച്ച അഭിനേതാവാണെന്നും ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാണെന്നും വരെ പ്രകാശ് രാജ് തുറന്നടിച്ചിരുന്നു.