പുതിയ 10 രൂപ നോട്ട് വരുന്നു

single-img
4 January 2018

മുംബൈ: പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. ചോക്കലേറ്റ് ബ്രൗണ്‍ കളറിലാണ് നോട്ടുകള്‍. നോട്ടില്‍ കൊണാറക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു.