ഒറ്റ ഫോണ്‍ കോളില്‍ മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിക്കാം

single-img
3 January 2018

ഇനി വീട്ടിലിരുന്നും മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിക്കാം. ഐവിആര്‍ സേവനം ഉപയോഗിച്ചാണ് ആധാര്‍ ബന്ധിപ്പിക്കാന്‍ അവസരം നല്‍കുന്നത്. ആധാറുമായി സിം ബന്ധിപ്പിക്കാനുള്ള ഐവിആര്‍ സര്‍വീസ് ലളിതമാണ്. വിളിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ആധാര്‍ നമ്പര്‍ കൈയ്യില്‍ കരുതേണ്ടതുണ്ട്.

എയര്‍ടെല്‍, ഐഡിയ, ജിയോ, വോഡഫോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഓപ്പറേറ്ററാണെങ്കില്‍ ടോള്‍ഫ്രീ നമ്പറായ 14546 ല്‍ വിളിക്കണം. തുടര്‍ന്ന് IVR നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വിവരങ്ങള്‍ നല്‍കുക.

14546 വിളിക്കുമ്പോള്‍ നിങ്ങള്‍ ഇന്ത്യന്‍ പൗരനാണോ, എന്‍ആര്‍ഐ ആണോ എന്ന് ചോദിക്കും. ഇവിടെ ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

അടുത്തതായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമ്മതമായി 1 അമര്‍ത്തുക.

ഇതിനുശേഷം നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി 1 അമര്‍ത്തുക.

ഇതോടെ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് OTP മെസേജ് വരും.

യുഐഡിഎഐ ഡേറ്റാ ബേസില്‍ നിന്ന് നിങ്ങളുടെ പേരും ഫോട്ടോയും ജനനത്തീയതിയും തിരഞ്ഞെടുക്കുന്നതിന് ഓപ്പറേറ്റര്‍ക്ക് സമ്മതം നല്‍കണം.

ശരിയായ നമ്പര്‍ കീ ചെയ്തതായി സ്ഥിരീകരിക്കാന്‍ നിങ്ങളുടെ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ ഐവിആര്‍ കാണിക്കും.

ഈ നമ്പര്‍ ശരിയാണെങ്കില്‍, നിങ്ങള്‍ക്ക് SMS ല്‍ ലഭിച്ച OTP നല്‍കാം.

ആധാര്‍മൊബൈല്‍ ബന്ധിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ 1 അമര്‍ത്തുക.

നിങ്ങള്‍ക്ക് മറ്റൊരു ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ 2ഉം അമര്‍ത്തുക.

ആധാര്‍മൊബൈല്‍ ഫോണ്‍ റീവെരിഫിക്കേഷന്‍ ചെയ്യുമ്പോള്‍ OTP ലഭിക്കാന്‍ 30 മിനിറ്റ് വരെ താമസം വന്നേക്കാം.

രാജ്യത്തെ മൊബൈല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. ഇതിനകം ആധാറുമായി ബന്ധിപ്പിക്കാത്ത സിമ്മുകള്‍ ബ്ലോക്കു ചെയ്യുമെന്നാണ് മുന്നറിയിപ്പ്.