പുതുവര്‍ഷം അടിപൊളിയാക്കാന്‍ കുട്ടികള്‍ക്ക് മദ്യം നല്‍കിയ രണ്ട് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

single-img
3 January 2018

മലപ്പുറം അമരമ്പലം പഞ്ചായത്തിലെ പുല്ലുപറമ്പില്‍ വച്ചു വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചു മദ്യം നല്‍കിയെന്ന പരാതിയില്‍ രണ്ടുപേരെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. പുല്ലുപറമ്പിലെ കളരിക്കല്‍ പ്രദീപ്, കരുവാരക്കുണ്ട് സ്വദേശി എലിപ്പറ്റ അനില്‍കുമാര്‍ എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്‌ഐയൂം സംഘവും അറസ്റ്റു ചെയ്തത്.

പ്രദീപിന്റെ ഫാമില്‍ ജോലിചെയ്യുന്ന പതിനാറും പതിനഞ്ചും വയസായ കുട്ടികള്‍ക്കു പുതുവത്സരത്തിന്റെ തലേദിവസം പുലര്‍ച്ചെ പ്രദീപും അനില്‍കുമാറും മദ്യം നല്‍കുകയായിരുന്നുവെന്നാണ് പരാതി. മദ്യം കഴിച്ച് വീട്ടിലെത്തിയ കുട്ടികള്‍ ലക്കുകെട്ട് പെരുമാറാന്‍ തുടങ്ങി.

പിന്നീട് കുട്ടികള്‍ നടന്ന കാര്യങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞു. കുട്ടികളുടെ പരാതിയില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.