‘എതിരാളി ബംഗലൂരു ആയതുകൊണ്ടല്ല കളിക്കാതിരുന്നത്’: വിശദീകരണവുമായി സി.കെ വിനീത്

single-img
3 January 2018

ബംഗളൂരു എഫ്.സി വിനീതിന്റെ മുന്‍ ക്ലബ്ബായതിനാലാണ് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്നത് എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീത്. പരിക്കായിരുന്നതിനാലാണ് കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങാതിരുന്നതെന്ന് വിനീത് ട്വീറ്റ് ചെയ്തു.

‘കളിക്ക് മുമ്പേയുള്ള പരിശീലനത്തിനിടയില്‍ പരിക്കേല്‍ക്കുകയായിരുന്നു. പ്രസ് മീറ്റ് നേരത്തെ കഴിഞ്ഞതിനാലാണ് പരിക്കിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ കഴിയാതിരുന്നത്. ഞാനൊരു പ്രൊഫഷണല്‍ താരമാണ്. എതിരാളികള്‍ ആരെന്ന് നോക്കി ഉത്തരവാദിത്തത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവനല്ല. വിനീത് ട്വീറ്റില്‍ പറയുന്നു.

എതിരാളി ബംഗളൂരു ആയതുകൊണ്ടല്ലേ കളിയില്‍ നിന്ന് മാറിയതെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. അവരൂടെ ഈ തെറ്റിദ്ധാരണ തിരുത്താന്‍ കൂടിയാണ് ഇങ്ങിനെയൊരു വിശദീകരണം നല്‍കുന്നതെന്നും വിനീത് വ്യക്തമാക്കി. രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടമാര്‍ വിനീതിന് നിര്‍ദേശിച്ചിരിക്കുന്നത്. പുണെ സിറ്റിക്കെതിരായ മത്സരത്തിലും വിനീത് കളത്തിലിറങ്ങില്ല.