ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് സുഷമാ സ്വരാജ്

single-img
1 January 2018

 

ന്യുഡല്‍ഹി: ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മത്സരം ഉടനൊന്നും ഉണ്ടാവില്ലെന്ന് സൂചന നല്‍കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ നിഷ്പക്ഷ വേദിയില്‍ പോലും ഇന്ത്യപാക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് സുഷമ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ ക്രിക്കറ്റ് നയതന്ത്രത്തിന് പ്രസക്തിയില്ല. അടുത്തകാലത്ത് 800ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായി എന്നും വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുഷമ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ വൈകുന്നതില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡി( ബിസിസിഐ)നെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുമായി മത്സരത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ എഫ്ടിപി ഷെഡ്യുള്‍ ചോദ്യം ചെയ്യുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.