‘ആഭ്യന്തര വകുപ്പിന് മന്ത്രി വേണം; പോലീസില്‍ നിയന്ത്രണമില്ല’: പിണറായി വിജയന് പാര്‍ട്ടിയില്‍ വിമര്‍ശനം

single-img
31 December 2017

മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ സിപിഎമ്മില്‍ വിമര്‍ശനം. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട് എന്നാല്‍ പോലീസിന്റെ പിടിപ്പുകേട് സര്‍ക്കാറിന്റെ പ്രതിഛായ മോശമാക്കുന്നു.

ഐ പി എസ് ലോബിയാണ് പോലീസിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിക്ക് എല്ലാ വകുപ്പിനെയും ഏകോപിപ്പിക്കാന്‍ കഴിയണം. ആഭ്യന്തര വകുപ്പ് സ്വതന്ത്ര ചുമതലയായി മന്ത്രിക്ക് നല്‍കണം. ഓഖി ദുരിദാശ്വാസ മേഖലയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ വൈകിയത് ശരിയായില്ല.

സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയെ തടയാനിടയായത് പാര്‍ട്ടിക്ക് നാണക്കേടായെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിണറായി അക്കമിട്ട് മറുപടി നല്‍കി.