മുംബൈയില്‍ വന്‍തീപിടുത്തം: 15 പേര്‍ മരിച്ചു

single-img
29 December 2017

https://twitter.com/DDNewsLive/status/946546404930961408

മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. ഇതില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരാണ്. നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. മോജോ ബ്രിസ്റ്റോ എന്ന റെസ്റ്റോറന്റില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

അരമണിക്കൂര്‍കൊണ്ടാണ് ഈ ഹോട്ടലിന് സമീപത്തെ കെട്ടികങ്ങളെല്ലാം അഗ്‌നിക്കിരയായത്. 37 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കമല മില്‍സ് രാത്രികാല ഷോപ്പിങ്ങിനു പേരുകേട്ട സ്ഥലമാണ്. നിരവധി വാര്‍ത്താ ചാനലുകളും മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. തീപിടുത്തത്തെത്തുടര്‍ന്ന് ചില ചാനലുകളുടെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ചു.