കോണ്‍ഗ്രസ് എംഎല്‍എ വനിതാ കോണ്‍സ്റ്റബിളിനെ കരണത്തടിച്ചു; എംഎല്‍എക്ക് തിരിച്ചും അതേപോലെ കിട്ടി: വീഡിയോ വൈറല്‍

single-img
29 December 2017

ഹിമാചല്‍ പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആശാകുമാരിയാണ് വനിതാ കോണ്‍സ്റ്റബിളിനെ തല്ലിയത്. എന്നാല്‍ ഒട്ടുംവൈകാതെ വനിതാ കോണ്‍സ്റ്റബിളും തിരിച്ച് എംഎല്‍എയെ തല്ലി. ഇരുവരും തമ്മിലുള്ള അടിയുടെയും തിരിച്ചടിയുടെയും വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.

രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആശ. പോലീസ് തടഞ്ഞതാണ് ആശയെ പ്രകോപിപ്പിച്ചത്. ഡല്‍ഹൗസി മണ്ഡലത്തെയാണ് ആശാ കുമാരി പ്രതിനിധീകരിക്കുന്നത്. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയായ ആശ പഞ്ചാബിന്റെ ചുമതല കൂടി വഹിക്കുന്നുമുണ്ട്.