കോഹ്‌ലി-അനുഷ്‌ക വിവാഹ വിരുന്നില്‍ താരമായി ധോണിയുടെ മകള്‍ സിവ

single-img
27 December 2017

ഇന്നലെ മുംബൈയില്‍ നടന്ന വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ്മ വിവാഹ വിരുന്നില്‍ താരമായി മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ. ധോണിക്കും ഭാര്യ സാക്ഷിക്കുമൊപ്പം ചടങ്ങിനെത്തിയപ്പോള്‍ മുതല്‍ ഫോട്ടോഗ്രാഫര്‍മാരും പാപ്പരാസികളും സിവയ്ക്കു പുറകേയായിരുന്നു.

സിവയെ ചിരിപ്പിക്കാന്‍ പാപ്പരാസികള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും എല്ലാവര്‍ക്കും കൈവീശിക്കാണിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം സിവ തിരിച്ചുപോകുകയായിരുന്നു. സിവ സ്‌മൈല്‍, സ്‌മൈല്‍ എന്നു ചുറ്റുമുള്ളവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും, സിവ ചിരിച്ചില്ല. പിന്നീട് ധോണിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിവ എല്ലാവര്‍ക്കും കൈവീശിക്കാണിച്ചത്.