ഇന്ത്യയ്ക്കായി നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന സാന്റയാണ് നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി

single-img
27 December 2017

പുതിയ ഇന്ത്യയ്ക്കായി നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന ‘സാന്റ’യാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍. വെള്ളത്താടിയുള്ള അപ്പൂപ്പന്‍ നിങ്ങളെ കൊള്ളയടിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനന്ത് കുമാര്‍.

ക്രിസ്മസ് പിറ്റേന്നായിരുന്നു മോദിയെയും സാന്റയെയും താരതമ്യം ചെയ്ത് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്. ലോകമെങ്ങും ഈ സമയം വെള്ളത്താടിയുള്ള പ്രായമായ ഒരാള്‍ വീടുകളിലേക്ക് വന്ന് പെട്ടികളില്‍ പണം നിറയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ പ്രായമായ വെള്ളത്താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ വീടുകളില്‍ കയറി കൊള്ളയടിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ച് മനീഷ് തിവാരിയുടെ ട്വീറ്റ്.

ഇന്ന് ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആനന്ദ് കുമാര്‍ ഇതിന് മറുപടി പറഞ്ഞത്. കഴിഞ്ഞ മൂന്നര വര്‍ഷമായി ഇന്ത്യയ്ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രധാനമന്ത്രി വലിയ കഠിനാധ്വാനം ചെയ്തു. പുതിയ ഇന്ത്യയ്ക്കായി നല്ല വാര്‍ത്തകള്‍ കൊണ്ടുവന്ന പുതിയ സാന്റയാണ് ‘നമോ’, അനന്ത് കുമാര്‍ പറഞ്ഞു.