വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

single-img
26 December 2017

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനയിലൂടെ കടത്തിവിടണമെന്നാണ് നിര്‍ദേശം. വ്യോമയാന സുരക്ഷാ അഥോറിട്ടിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. പുതുവത്സരവുമായി ബന്ധപ്പെട്ട് ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കുന്നത്.