നികുതി വെട്ടിപ്പ് കേസ്: നടൻ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

single-img
25 December 2017


സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രാവിലെ പത്തുമണിയോടെ പൊലീസ് അസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫഹദ് ഹാജരായത്. ഐ.ജിയും എസ്.പിയും അടങ്ങുന്ന സംഘമായിരുന്നു ചോദ്യം ചെയ്തത്.

രണ്ടു തവണയായി ആഡംബര കാർ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. രണ്ടു തവണയായി ആഡംബര കാർ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

മൂന്നു മണിക്കൂർ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൻപതിനായിരം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ഫഹദിനെ വിട്ടയച്ചത്. നികുതി സംബന്ധിച്ച നിയമത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഫഹദ് പറഞ്ഞു. എത്ര പിഴ വേണമെങ്കിലും അടയ്ക്കാൻ തയ്യാറാണെന്നും ഫഹദ് വ്യക്തമാക്കി.

ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരളാ രജിസ്ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം. എന്നാൽ ഇത് ലംഘിച്ച് ഫഹദ് ഫാസിൽ തന്റെ ബെൻസ് കാർ ഉപയോഗിക്കുന്നതായി സംസ്ഥാന പൊലീസ് മേധാവിയ്ക്കടക്കം പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തീരുമാനിച്ചത്.

സമാനമായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സുരേഷ് ഗോപിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് അദ്ദേഹവും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. കഴിഞ്ഞ ദിവസം കോടതി സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞു.