മോദിക്കു വേണ്ടി വീണ്ടും ഫോട്ടോഷോപ്പ് തരികിട: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ; ആര്‍എസ്എസുകാര്‍ നാണംകെട്ടു

single-img
24 December 2017

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രമാണിത്. ഇന്ദിരാ ഗാന്ധിക്കും മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുല്‍ കലാമിനുമൊപ്പം സാക്ഷാല്‍ നരേന്ദ്രമോദി. ചിത്രം കണ്ട ആളുകളെല്ലാം അന്തംവിട്ടു. ‘മോദി സാധാരണ ഐഎസ്ആര്‍ഓയില്‍ കലാമിന്റെ സഹായിയായി പോകാറുണ്ടായിരുന്നു’ എന്ന കുറിപ്പും ഒപ്പമുണ്ട്.

എന്നാല്‍ 1980ല്‍ പകര്‍ത്തിയ ചിത്രത്തിന്റെ സത്യാവസ്ഥ തിരഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ചിത്രം വ്യാജമാണ്. യഥാര്‍ഥ ചിത്രത്തില്‍ മോദിയുടെ സ്ഥാനത്ത് ശാസ്ത്രജ്ഞനായ സതീഷ് ധവാനാണ്. ഇതോടെ സംഘപരിവാര്‍ രാഷ്ട്രീയ സംഘങ്ങള്‍ പടച്ചുവിടുന്ന ഫോട്ടോഷോപ്പ് പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയ വീണ്ടും പൊളിച്ചടുക്കി.

നേരത്തെയും പ്രധാനമന്ത്രിയുടെ പല ചിത്രങ്ങളും ഫോട്ടോ ഷോപ്പ് ചെയത് സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഇവയൊക്കെ കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പതിയെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ മറനീക്കിയത്.