‘ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല; ഇപ്പോഴത്തെ ജീവിതം ഒരു പുനര്‍ജന്മമാണ്’: മഞ്ജു വാര്യര്‍

single-img
24 December 2017


നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം ഒന്നും ചെയ്യാതെ വീട്ടിലിരുന്നപ്പോഴും എന്റെ സന്തോഷത്തിന് ഒരു കുറവും ഇല്ലായിരുന്നുവെന്നും തിരിച്ച് വീണ്ടും സിനിമയിലേക്ക് എത്തിയപ്പോഴും താന്‍ സന്തോഷവതിയാണെന്നും നടി മഞ്ജു വാര്യര്‍.

‘ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ജീവിതത്തില്‍ അന്നും ഇന്നും എല്ലാം ഞാന്‍ ആസ്വദിക്കുകയായിരുന്നു’. ആദ്യകാലത്ത് സിനിമയിലുണ്ടായിരുന്ന മൂന്നുവര്‍ഷം വലിയ തിരക്കുപിടിച്ചതായിരുന്നു. അന്നും ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നുവെന്നും മഞ്ജു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമയില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കണം എന്നതാണ് തനിക്കുള്ള ഏറ്റവും വലിയ മോഹവും മഞ്ജു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ ഇപ്പോളത്തെ ജീവിതം ഒരു പുനര്‍ജന്മമാണ്. ഒന്നില്‍ നിന്നു തുടങ്ങുകയാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.

സിനിമയില്‍ മൂന്നുവര്‍ഷക്കാലം സജീവമായുണ്ടായിരുന്ന മഞ്ജു വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഔള്‍ഡ് ആര്‍ യു വിലുടെ സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയാണ് മഞ്ജുവിന്റെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എറെ പ്രതീക്ഷയുള്ള ചിത്രമാണ് ആമിയെന്നും മഞ്ജു പറഞ്ഞു.