‘ഇക്കാലത്ത് പണി പാലുംവെള്ളത്തിലും കിട്ടും സാറേ..’ ആഷിഖ് ടീമിന്റെ ‘പാല്‍ കസ്റ്റഡിയില്‍’

single-img
23 December 2017

ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പരസ്യത്തിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്.ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും ഒപ്പമുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

ബിജിബാലാണ് സംഗീതം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷനാണ് കണ്‍സ്പറ്റ് ആന്‍ഡ് സ്ക്രിപ്റ്റ്. മില്‍മയാണ് നിര്‍മാണം.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ ഓര്‍മകളുണര്‍ത്തി ഒരു പൊലീസ് സേറ്റേഷനിലാണ് കഥ നടക്കുന്നത്. ഹെല്‍മറ്റ് വയ്ക്കാത്തിന് പിടിയിലായ പ്രതി പൊലീസിനോട് മില്‍മ പാലിന്‍റെ നന്മകള്‍ പറയുന്നതാണു പരസ്യചിത്രം

 

പാൽ കസ്റ്റഡിയിൽ

പാൽ കസ്റ്റഡിയിൽ – ഇന്ന് മുതൽ 🙂

Posted by Fahadh Faasil on Friday, December 22, 2017