ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി തന്നെ തുടരും

single-img
22 December 2017

ഗുജറാത്തിൽ വിജയ് രൂപാനി തന്നെ മുഖ്യമന്ത്രിയായി തുടരും. നിതിൻ പട്ടേലിനെത്തന്നെ വീണ്ടും ഡെപ്യൂട്ടി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കാനും ബിജെപി തീരുമാനിച്ചു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം.

മോദി അമിത് ഷാ അച്ചുതണ്ടുമായി അടുത്ത ബന്ധമുള്ള, ആര്‍എസ്എസ് നേതൃത്വത്തിന് പ്രയങ്കരനായ വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റില്‍ നിന്നുള്ള നിയമസഭാംഗമാണു.

മെഹ്സാനയില്‍ നിന്നുള്ള പട്ടേല്‍നേതാവ് നിതിന്‍ പട്ടേല്‍ തന്നെ ഉപമുഖ്യയായി തുടരും. പട്ടേല്‍ വിഭാഗത്തിന്‍റെ അതൃപ്തി ഇത്തവണ നേരിടേണ്ടിവന്നതിനാല്‍ നിതിന്‍ പട്ടേലിനെ മാറ്റി പ്രശ്നം വഷളാക്കേണ്ടെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

182 ല്‍ 99 സീറ്റുകളാണ് ബിജെപിക്ക് കിട്ടിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഗുജറാത്തില്‍ ബിജെപിയുടെ നേതൃത്വനിരയില്‍ മാറ്റങ്ങളുണ്ടാകില്ല.

പുതിയ സർക്കാറിന്​ വഴിയൊരുക്കാൻ വിജയ്​ രൂപാനിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും രാജ്​ഭവനിൽ ഗവർണർക്ക് രാജിക്കത്ത്​ സമർപ്പിക്കും. കേന്ദ്ര മന്ത്രി സ്​മൃതി ഇറാനി, മാൻ സുഖ്​ മാണ്ഡവ്യ, നിതിൻ പട്ടേൽ എന്നിവരായിരുന്നു വിജയ്​ രൂപാനി​െയ കൂടാതെ മുഖ്യമന്ത്രി സ്​ഥാനാർഥി പരിഗണനയിലുണ്ടായിരുന്നത്​.