ട്രം​പി​ന്‍റെ വി​വാ​ദ ജ​റു​സ​ലം പ്ര​ഖ്യാ​പ​നം ത​ള്ളി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ: പ്ര​മേ​യ​ത്തെ അ​നു​കൂലിച്ച് ഇ​ന്ത്യ​​

single-img
22 December 2017

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുള്ള അമേരിക്കന്‍ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടിന് അമേരിക്കക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. 35 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും സ്വ​മേ​ധ​യാ വി​ട്ടു​നി​ന്നു. പ്ര​മേ​യ​ത്തെ ഇ​ന്ത്യ​യും അ​നു​കൂ​ലി​ച്ചു.

ഡി​സം​ബ​ർ ആ​റി​നാ​ണ് ട്രം​പ് ജ​റു​സ​ലം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ജ​റു​സ​ല​മി​നെ ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച​തി​നൊ​പ്പം ആ​റു​മാ​സ​ത്തി​ന​കം ടെ​ൽ അ​വീ​വി​ൽ​നി​ന്ന് യു​എ​സ് എം​ബ​സി ജ​റു​സ​ല​മി​ലേ​ക്കു മാ​റ്റാ​നും ഉ​ത്ത​ര​വാ​യി. ജ​റു​സ​ല​മി​ലേ​ക്കു എം​ബ​സി മാ​റ്റാ​ൻ 1995ൽ ​യു​എ​സ് നി​യ​മം പാ​സാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, പി​ന്നീ​ടു വ​ന്ന പ്ര​സി​ഡ​ന്‍റു​മാ​രെ​ല്ലാം എം​ബ​സി മാ​റ്റം പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

രക്ഷാസമിതിയില്‍ അമേരിക്ക പ്രമേയം വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ് പൊതുസഭ അടിയന്തരമായി വിളിച്ചുചേര്‍ത്തത്. ജെറുസലേം പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നവര്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അമേരിക്ക ആവര്‍ത്തിച്ചു.

അതേസമയം ജറുസേലം തലസ്ഥാനമായി തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ജെറുസലേം പ്രഖ്യാപനത്തെ തള്ളി ഇന്ത്യ നിലപാടെടുത്തത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സൗദി, പലസ്തീന്‍ പ്രതിനിധികള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.