വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് ;ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

single-img
21 December 2017

ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിന്
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ളാ സെഷന്‍സ് കോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
നേരത്തേ, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

മൊഴിയെടുക്കാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നായിരുന്നു നോട്ടീസ്.അതിനിടെ പുതുച്ചേരിയില്‍ വാഹന
രജിസ്ട്രേഷനുമായി ബന്ധപെ്പട്ട് ഇന്ന് ഫഹദിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമച്ച്‌ ഫഹദ് രണ്ടാമതും വാഹനം വാങ്ങിയതിനാണ് കേസെടുത്ത
ിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമാന കേസില്‍ നടി അമല പോളിനോടും നടനും എംപിയുമായ സുരേഷ് ഗോപിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി.