ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

single-img
20 December 2017

https://www.youtube.com/watch?v=BcnZYU1aTbs

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തായി. ആശുപത്രിയില്‍ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതിന്റെ വിഡിയോയാണു പുറത്തുവന്നത്. ആര്‍കെ നഗര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ദിനകരവിഭാഗം നേതാവ് പി.വെട്രിവേല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി –ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരുടെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്നതിനാണ് ദിനകരന്റെ ശ്രമം. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണബോധത്തോടെയാണെന്നും കൂടുതല്‍ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും വെട്രിവേല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.