തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് മടക്കി അയച്ചു

single-img
19 December 2017

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍, ഡയറക്ടറുടെ ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റ മടക്കി അയച്ചു. അന്വേഷണം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌നാഥ് ബെഹ്‌റയുടെ നടപടി. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടിരിക്കുന്നത്.

നടവഴി മണ്ണിട്ടുയര്‍ത്തിയെന്ന പരാതി മാത്രമല്ല അന്വേഷിക്കേണ്ടത്. തോമസ് ചാണ്ടിക്കെതിരെ ആറ് പരാതികളുണ്ട്. ഇവയെല്ലാം അന്വേഷിച്ചശേഷം റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍, വിശദമായ അന്വേഷണത്തിന് കോടതിയോട് കൂടുതല്‍ സമയം ചോദിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം, മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 15 ദിവസത്തെ സമയംകൂടി വിജിലന്‍സിന് അനുവദിച്ചു. കേസില്‍ ഉള്‍പ്പെട്ട ആളുകളുടെ മൊഴി എടുക്കാനുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതിനെതുര്‍ന്നാണിത്.