മോഹന്‍ലാലിന്റെ ‘പുലിമുരുകന്‍’ ഓസ്‌കര്‍ പട്ടികയിലേക്ക്

single-img
19 December 2017

മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ഗോപി സുന്ദര്‍ ഈണം നല്‍കിയ ‘കാടണിയും കാല്‍ച്ചിലമ്പേ…’ എന്നു തുടങ്ങുന്ന ഗാനവും ‘മാനത്തേ മാരിക്കുറുമ്പേ…’ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍നിന്ന് പുലിമുരുകനു മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23ന് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കും. മാര്‍ച്ച് നാലിനാണ് പുരസ്‌കാര ചടങ്ങ്.

ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ നിന്ന് രണ്ടാം തവണയാണ് ഒരു ചിത്രത്തിലെ ഗാനം ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടുന്നത്. മുന്‍പ് എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജലം’ എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.

So….Excited…..Pulimurugan got place in Oscar nomination list for original Songs,Both kadaniyum kalchilambe…And…

Posted by Vysakh on Monday, December 18, 2017