കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ പോയി വിവാഹം ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് സാനിയയുടെ മറുപടി

single-img
19 December 2017

‘കോഹ്‌ലി ക്രിക്കറ്റിലും അനുഷ്‌ക സിനിമയിലും അറിയപ്പെടുന്ന വ്യക്തികളാണ്. ഇത്തരത്തില്‍ പ്രശസ്തരായ രണ്ടു താരങ്ങള്‍ സ്വന്തം രാജ്യത്ത് വെച്ച് വിവാഹിതരാകുമ്പോള്‍ അതിന് മാധ്യമശ്രദ്ധ വര്‍ധിക്കുമെന്ന് ഇരുവര്‍ക്കും അറിയാവുന്നതുകൊണ്ടാണ് വിവാഹവേദി ഇന്ത്യ വിട്ട് ഇറ്റലിയാക്കിയത്.

വിവാഹദിവസം എല്ലാവര്‍ക്കും സമ്മര്‍ദമുണ്ടാകും. എന്റെ അനുജത്തി സെലിബ്രിറ്റി അല്ല. എന്നിട്ടും അവളുടെ വിവാഹദിവസം എല്ലാവര്‍ക്കും സമ്മര്‍ദമായിരുന്നു. അപ്പോള്‍ പിന്നെ കോലിയുടെയും അനുഷ്‌കയുടെയും കാര്യം എന്തായിരിക്കും?.’

വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും ഇറ്റലിയില്‍ പോയി വിവാഹം ചെയ്തത് എന്തിനാണ് എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ടെന്നീസ് താരം സാനിയ മിര്‍സ നല്‍കിയിരിക്കുന്നത്. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയയുടെ ഈ വാക്കുകള്‍.

ഡിസംബര്‍ 21ന് ദുബായിലേക്ക് പോകുന്നതിനാല്‍ ഇരുവരുടെയും വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സാനിയ വ്യക്തമാക്കി. കോലിയും അനുഷ്‌കയും നമ്മളെ അതിശയിപ്പിക്കുന്ന വ്യക്തികളാണെന്നും ഇരുവര്‍ക്കും വിവാഹാശംസ നേര്‍ന്ന് സാനിയ പറഞ്ഞു.