നടി അമല പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ ‘മുങ്ങി’

single-img
19 December 2017

നികുതി വെട്ടിക്കാന്‍ വേണ്ടി ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമല പോള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ഹാജരാവുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമല അഭിഭാഷകന്‍ മുഖേനെ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും നടന്‍ ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്.