ഓഹരി വിപണി കൂപ്പുകുത്തി

single-img
18 December 2017

മുംബൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 700 പോയിന്റുകള്‍ ഇടിഞ്ഞു. നിഫ്റ്റിയുടെ 200 പോയിന്റുകളും ഇടിഞ്ഞു.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഓഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായതോടെ വിപണിക്ക് അത് തിരിച്ചടിയാവുകയായിരുന്നു.