മുഖ്യമന്ത്രി വിജയ് രൂപാനിയെ കോണ്‍ഗ്രസ് വിറപ്പിച്ചു: ഒടുവില്‍ ജയിച്ചു കയറി

single-img
18 December 2017

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി പടിഞ്ഞാറന്‍ രാജ്‌കോട്ട് മണ്ഡലത്തില്‍ വിജയിച്ചു. ആദ്യ ഘട്ടങ്ങളില്‍ രൂപാനി പിന്നില്‍ പോയെങ്കിലും പിന്നീട് ആധികാരിക വിജയമാണ് അദ്ദേഹം നേടിയത്.

2016ലാണ് വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ദലിതുകള്‍ക്കെതിരായ അതിക്രമം, പട്ടേല്‍ സമരം തുടങ്ങിയ സംഭവങ്ങള്‍ക്ക് പിന്നാലെ പ്രതിച്ഛായ നഷ്ടപ്പെട്ട് ആനന്ദി ബെന്‍ പട്ടേല്‍ രാജിവെച്ചതോടെയാണ് രൂപാനി മുഖ്യമന്ത്രിയായത്.

രൂപാനി മുഖ്യമന്ത്രിയായ ശേഷവും പട്ടേല്‍ സമരവും ദലിത് പ്രക്ഷോഭങ്ങളും തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പിലും ശക്തമായ വെല്ലുവിളിയാണ് രൂപാനിക്ക് നേരിടേണ്ടിവന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്നിലായിരുന്ന രൂപാനി പിന്നീട് ലീഡ് നേടുകയായിരുന്നു.