ഗുജറാത്ത് ഗ്രാമീണമേഖലയില്‍ കോണ്‍ഗ്രസിന്റെ പടയോട്ടം

single-img
18 December 2017

ഗുജറാത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ബിജെപി വീണ്ടും നിലയുറപ്പിക്കുന്നു. ലീഡ് നിലയില്‍ കേവലഭൂരിപക്ഷം നേടിയ ബിജെപി ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 108 സീറ്റില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 75 സീറ്റിലും മുന്നേറ്റം തുടരുന്നു. ബിജെപിക്ക് രക്ഷയായത് തെക്കന്‍, വടക്കന്‍ ഗുജറാത്തും നഗരമേഖലയും ആണ്. ഗ്രാമീണമേഖലയില്‍ നിലവില്‍ 16 സീറ്റില്‍ പിന്നിലാണ്.

കോണ്‍ഗ്രസിന് നേട്ടം ഗ്രാമീണമേഖലയില്‍ ആണെന്ന് വ്യക്തം. സൂറത്ത്, കച്ച് മേഖലകളില്‍ കോണ്‍ഗ്രസ് നേട്ടം കുറിച്ചു. ബിജെപി, കോണ്‍ഗ്രസ് വോട്ട് ശതമാനത്തില്‍ വ്യത്യാസം 2% മാത്രമാണ്. ഒരുവേള കോണ്‍ഗ്രസിന് പിന്നിലായ ബിജെപി ഇപ്പോഴാണ് ലീഡ് തിരികെപ്പിടിച്ചത്.