തിയോഗില്‍ ബിജെപിയെ പിന്തള്ളി സിപിഎമ്മിനു തകര്‍പ്പന്‍ ജയം

single-img
18 December 2017

ഹിമാചലിലെ തിയോഗില്‍ സിപിഎമ്മിനു മിന്നുന്ന വിജയം. സിപിഎം സ്ഥാനാര്‍ഥി രാഗേഷ് സിന്‍ഹയാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയെ പിന്തള്ളിയാണ് സിപിഎമ്മിന്റെ വിജയം. 13 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിച്ചത്.

അതേസമയം ഹിമാചലില്‍ ബിജെപി അധികാരം ഉറപ്പിച്ചു. കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷത്തിലെത്തിയിട്ടുണ്ട്. 43 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്.