സണ്ണി ലിയോണിനെ കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവസേന: കേരളത്തിലേയ്ക്ക് ക്ഷണിച്ച് ആരാധകര്‍

single-img
15 December 2017

ബെംഗളൂരുവിലെ ഒരു ഹോട്ടല്‍ 2018 പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പാര്‍ട്ടിയാണ് ഒരുക്കിയിരിക്കുന്നത്. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുതീര്‍ന്നു. ഇതിനിടയിലാണ് കന്നഡ അനുകൂല സംഘട പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

കന്നഡ രക്ഷണ വേദികയുടെ യുവജന വിഭാഗമായ യുവസേനയാണ് സണ്ണിയെ കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചിരിക്കുന്നത്. ‘സണ്ണി ലിയോണിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. കന്നഡികയോ ഇന്ത്യക്കാരിയോ അല്ല.

കര്‍ണാടകയുടെ സംസ്‌കാരം തകര്‍ക്കാന്‍ അനുവദിക്കില്ല’ എന്നിങ്ങനെ പോകുന്നു യുവസേനയുടെ വാദങ്ങള്‍. സണ്ണി ലിയോണെതിരെ കര്‍ണാടകയിലെ 15 ജില്ലകളില്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ് യുവസേന. ഇതിനിടെ സണ്ണിയെ കേരളത്തിലേയക്ക്് ക്ഷണിക്കാനും മലയാളികള്‍ മറന്നില്ല. ബെംഗളൂരുവില്‍ പ്രതിഷേധമാണെങ്കില്‍ കേരളത്തിലേയ്ക്ക് പോരെന്നായിരുന്നും ട്വിറ്ററില്‍ ആരാധകരുടെ കമന്റ്.