ഷാര്‍ജയില്‍ മലയാളി യുവാവ് താമസസ്ഥലത്തിനു സമീപം മരിച്ച നിലയില്‍

single-img
15 December 2017

ഷാര്‍ജയില്‍ മലയാളി യുവാവിനെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണു മരിച്ചത്. രണ്ടു മാസം മുന്‍പാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണന്‍ ഷാര്‍ജ സൗദി പള്ളിക്കു സമീപം താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്.

ഇന്നലെ രാവിലെ സമീപത്തെ താമസക്കാരാണ് കെട്ടിടത്തിനു സമീപം ഉണ്ണിക്കൃഷ്ണന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഇവിടെ ജോലി ശരിയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.