രജനീകാന്ത് വീണ്ടും ആരാധകരെ കാണുന്നു; രാഷ്ട്രീയ പ്രഖ്യാപനത്തിന് സാധ്യത

single-img
15 December 2017

ചെന്നൈ: രാഷ്ട്രീയ പ്രവേശനങ്ങള്‍ക്ക് അഭ്യൂഹങ്ങള്‍ നല്‍കി സൂപ്പര്‍ താരം രജനികാന്ത് വീണ്ടും ആരാധകരെ കാണാനൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനികാന്ത് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് കൂടിക്കാഴ്ച.

ഡിസംബര്‍ 12ന് തന്റെ പിറന്നാള്‍ ദിനത്തില്‍ രജനികാന്ത് ആരാധകരെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തില്‍ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം ‘ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നു’മാണ് രജനി വ്യക്തമാക്കിയത്.

എന്നാല്‍ ഇനിയും രജനിയുടെ യഥാര്‍ഥ മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല. അതേസമയം ഉലകനായകന്‍ കമലഹാസനും താന്‍ ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു. ജനങ്ങളോട് സംവദിക്കാന്‍ മൊബൈല്‍ ആപും കമല്‍ പുറത്തിറക്കിയിരുന്നു.