നടി ഭാവനയുടെ വിവാഹം അടുത്തയാഴ്ച്ച

single-img
15 December 2017

ആരാധകരുടെ ആശങ്കകള്‍ക്ക് വിട നല്‍കി മലയാളികളുടെ പ്രിയതാരം ഭാവന ഡിസംബര്‍ 22ന് വിവാഹിതയാകുമെന്ന് സൂചന. തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയെ മിന്നുകെട്ടുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഭാവനയുടെ കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രമാവും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് അറിയുന്നത്. വിവാഹം ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്.

ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വിവാഹം 22ന് നടക്കുമെന്ന തരത്തില്‍ ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അധികം ആരേയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. നിശ്ചയത്തില്‍ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നു. പിന്നാലെ ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്നും വിവാഹത്തോടെ അഭിനയജീവിതം ഉപേഷിക്കാന്‍ പ്ലാന്‍ ഇല്ലെന്നും താരം മുന്നേ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്.