സങ്കടം ബോധിപ്പിക്കാനുണ്ടെന്ന് മാവേലിക്കര കോടതിയില്‍ പ്രതി: അടുത്ത് വന്ന് പറഞ്ഞോളൂ എന്ന് മജിസ്‌ട്രേറ്റ്: കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ പ്രതി വീണ്ടും ജയിലിലായി

single-img
14 December 2017

മാവേലിക്കര രണ്ടാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. നൂറനാട് സ്‌റ്റേഷനില്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ പ്രതിയായ കൊല്ലം മാങ്ങാട് കട്ടച്ചിറ വിളയാറ്റുവിള വീട്ടില്‍ ജോസിനെ ഹാജരാക്കിയപ്പോള്‍ ഒരു സങ്കടം ബോധിപ്പിക്കാനുണ്ടെന്ന് പ്രതി മജിസ്‌ട്രേറ്റിനെ അറിയിച്ചു.

തുടര്‍ന്ന് പ്രതിയെ മജിസ്‌ട്രേറ്റ് അടുത്തേക്ക് വിളിപ്പിച്ചു. തന്റെ കേസ് നീണ്ടുപോകുന്നതെന്തെന്നായിരുന്നു ശാന്തമായി പ്രതിയുടെ ചോദ്യം. നൂറനാട് പോലീസ് കുറ്റപത്രം നല്‍കാത്തതിനാലാണ് കേസ് വൈകുന്നതെന്ന് മജിസ്‌ട്രേറ്റ് മറുപടി നല്‍കി.

ഇതില്‍ പ്രകോപിതനായ പ്രതി മജിസ്‌ട്രേറ്റിനെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയുമായിരുന്നു. ഉടനെ പോലീസ് ഇടപെട്ട് ഇയാളെ കോടതിയില്‍ നിന്ന് നീക്കി.

സംഭവത്തില്‍ മാവേലിക്കര പോലീസ് ജോസിനെതിരെ കേസെടുത്തു. പിന്നീട് മാവേലിക്കര ഒന്നാം ക്ലാസ് മജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 27 വരെ റിമാന്‍ഡ് ചെയ്തു