അമീറുള്‍ ഇസ്ലാമിന്റേത് അമ്പരപ്പിക്കുന്ന രൂപഭാവമാറ്റം

single-img
12 December 2017


‘മെലിഞ്ഞ പാവം പയ്യന്‍’. ജൂണ്‍ 16ന് അറസ്റ്റിലായി ദിവസങ്ങള്‍ക്കു ശേഷം അമീറിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചപ്പോള്‍ എല്ലാരും പറഞ്ഞത് അങ്ങനെയായിരുന്നു. പക്ഷേ മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനും 75 ദിസം നീണ്ട വിചാരണയ്ക്കും ശേഷമുള്ള അമീര്‍ ഉല്‍ ഇസ്ലാമിന്റെ കോടതിയിലേക്കുള്ള വരവ് പുത്തന്‍ ഭാവത്തിലും രൂപത്തിലുമായിരുന്നു.

രൂപത്തില്‍ മാത്രമല്ല, നടപ്പിലും എടുപ്പിലുമുണ്ടായിരുന്നു മാറ്റം. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി പിടിയിലായപ്പോളും അതിന് ശേഷം കോടതിയില്‍ എത്തിയപ്പോഴും രൂപത്തില്‍ ഉണ്ടായ മാറ്റം ഏറെ ചര്‍ച്ച ചെയ്തിരുന്നു. സമാന സാഹചര്യമാണ് അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിയില്‍ എത്തിച്ചപ്പോഴും ഉണ്ടായത് എന്ന് പറയാം.

ചുരുക്കി പറഞ്ഞാല്‍ ജിഷയുടെ ഘാതകന്‍ അമിറുള്‍ ഇസ്ലാമും ഇപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ തടിച്ചു കൊഴുത്തിരിക്കുകയാണ്. ഒന്നര വര്‍ഷം കൊണ്ട് 10 കിലോ ഭാരം വര്‍ധിച്ച് ഒത്ത ഒരു യുവാവായി മാറി.

ഗോവിന്ദച്ചാമിയെ അപേക്ഷിച്ച് ജയിലില്‍ ശാന്ത സ്വഭാവക്കാരനാണ് അമിറുള്‍ ഇസ്ലാം. കേസില്‍ ഇന്ന് വിധി ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അമിറുളിന്റെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല. സഹതടവുകാരുമായി സൗഹൃദത്തിലായിരുന്നു.

കേരളത്തില്‍ ഏറെക്കാലമായി ജോലി ചെയ്തിരുന്നുവെങ്കിലും മലയാളം കേട്ടാല്‍ മനസ്സിലാകുമെന്നല്ലാതെ അല്‍പ്പം പോലും സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ സഹതടവുകാരുമായുള്ള സംബക്കര്‍ത്തെ തുടര്‍ന്ന് മലയാളം അല്‍പ്പമൊക്കെ സംസാരിക്കാമെന്നായിട്ടുണ്ട്.

എന്നാല്‍, പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാള്‍ അഭിഭാഷകനോട് സംസാരിച്ചിരുന്നത്. കോടതിയില്‍ മൊഴിയെടുക്കാനും പരിഭാഷകനെ ഏര്‍പ്പെടുത്തിയിരുന്നു.