കോഹ്ലിയുടെ ടീമിന്റെ പരിശീലകനായി ആശിഷ് നെഹ്‌റ എത്തിയേക്കും

single-img
11 December 2017

രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ പരിശീലകന്റെ വേഷത്തില്‍ എത്തുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മെന്റര്‍ വേഷത്തില്‍ നെഹ്‌റയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സും നെഹ്‌റയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം നെഹ്‌റ ചേര്‍ന്നേക്കുമെന്നാണ് സൂചന.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കമന്റേറ്ററുടെ വേഷത്തില്‍ നെഹ്‌റ എത്തിയിരുന്നു. മുപ്പത്തിയെട്ടുകാരനായ നെഹ്‌റ ന്യൂസീലന്‍ഡുമായി ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന ട്വന്റി20 മല്‍സരത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചത്.