രാജ്ഭവനില്‍ പുള്ളിപ്പുലി കയറി

single-img
10 December 2017

ഷിംല: ഹിമാചല്‍ പ്രദേശ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ പുലി കയറിയത് പരിഭ്രാന്തി പരത്തി. രാജ് ഭവനിലെ വളപ്പില്‍ കയറിയ പുളളിപ്പുലിയെ സുരക്ഷാ സേനാംഗമാണ് ആദ്യം കണ്ടത്. ഉടന്‍ വന്യമൃഗത്തിന്റെ ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തി സുരക്ഷാസേനാംഗം വിവരം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

വനപാലകരുടെ നേതൃത്വത്തില്‍ രാജ്ഭവനില്‍ സുരക്ഷ ഒരുക്കുകയും പുലിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വനപാലകരും സുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലില്‍ പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ രാജ്ഭവനില്‍ പുലിയുണ്ടോ എന്ന ആശങ്കയിലാണ് അധികൃതര്‍.