ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ഥനാ ഹാള്‍ അടിച്ചു തകര്‍ത്തു: ബിജെപി നേതാവ് അറസ്റ്റില്‍

single-img
10 December 2017

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ഥനാ ഹാള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. പ്രാര്‍ത്ഥന പരിപാടി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാരോപിച്ച് പരിപാടി നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം.

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ന്യൂ ലൈഫ് പ്രൊഫറ്റിക് ചാരിറ്റബില്‍ ട്രസ്റ്റ് ആണ് പ്രാര്‍ത്ഥനാ കേന്ദ്രം നടത്തുന്നത്. പ്രാര്‍ത്ഥന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പാസ്റ്റര്‍ വിനോദ് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് നന്ദകുമാര്‍ എന്ന പ്രദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, പ്രാര്‍ത്ഥനാ കേന്ദ്രം അടച്ച് പൂട്ടണമെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നതായും എന്നാല്‍ അധികൃതര്‍ പ്രാര്‍ത്ഥനാ പരിപാടികള്‍ തുടര്‍ന്നതായും ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു.