12 വയസ്സുകാരന്‍ അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തി

single-img
10 December 2017

ഹിമാചല്‍ പ്രദേശില്‍ പന്ത്രണ്ടുവയസുകാരന്‍ അഞ്ചുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഷിംലയ്ക്ക് സമീപം ധല്ലിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ശേഷം അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മകളെ കാണാനില്ലെന്ന നിര്‍മാണ തൊഴിലാളികളായ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ രക്തം വാര്‍ന്ന നിലയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. പോക്‌സോ നിയമപ്രകാരം പന്ത്രണ്ടുകാരനെതിരെ പൊലീസ് കേസെടുത്തു.