ഡല്‍ഹിയിലെ ജുമാ മസ്ജിദ് ജുമാന ദേവീ ക്ഷേത്രമായിരുന്നുവെന്ന് ബിജെപി: ‘താജ് മഹല്‍ മുമ്പ് തേജോ മഹലായിരുന്നു’

single-img
7 December 2017

വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വിനയ് കത്യാര്‍. ഡല്‍ഹിയിലെ ജുമാ മസ്ജിദ് യഥാര്‍ഥത്തില്‍ ജുമാന ദേവീ ക്ഷേത്രമായിരുന്നുവെന്നാണ് ബിജെപി രാജ്യസഭാ എംപിയും ബജ്രംഗ്ദള്‍ മേധാവിയുമായ വിനയ് കത്യാറിന്റെ വാദം.

മുഗള്‍ ഭരണ കാലത്ത് രാജ്യത്തെ ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഈ കൂട്ടത്തില്‍ പെടുന്നതാണ് ഡല്‍ഹിയിലെ ജുമാ മസ്ജിദും എന്നാണ് വിനയ് കത്യാറിന്റെ വാദം.

ജുമാ മസ്ജിദ് മുമ്പ് ജുമാനാ ദേവി ക്ഷേത്രവും താജ് മഹല്‍ മുമ്പ് തേജോ മഹലുമാണെന്നാണ് കത്യാറുടെ പരാമര്‍ശം.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷിക വേളയിലാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.