കാത്തിരിപ്പിനൊടുവില്‍ ടി.വി.എസ് അപ്പാച്ചെ RR 310 എത്തി

single-img
6 December 2017

ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ടിവിഎസ് നിരയിലെ ഏറ്റവും കരുത്ത് കൂടിയ അപ്പാച്ചെ RR 310 സ്‌പോര്‍ട്‌സ് ബൈക്ക് കമ്പനി പുറത്തിറക്കിയത്. ബി.എം.ഡബ്ല്യു G310R മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ നിര്‍മാണം.

ടിവിഎസ് റേസിങ്ങിന്റെ 35 വര്‍ഷത്തെ അനുഭവ പരിചയത്തിലാണ് RR 310യുടെ ജനനം. രൂപത്തിലും കരുത്തിലും വമ്പനായെത്തുന്ന അപ്പാച്ചെയ്ക്ക് കെടിഎം ഡ്യൂക്ക് RC 390, കവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവയാണ് പ്രധാന എതിരാളികള്‍.

സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചെടുത്തത്. 313 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 34 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 2.05 ലക്ഷം രൂപയാണ് വാഹനത്തിന്റ എക്‌സ്‌ഷോറും വില.