ഏഷ്യാനെറ്റ് മുതലാളി തട്ടിയത് കോടികള്‍: ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനം കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം

single-img
6 December 2017

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം. കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ഭൂമി പണയംവെച്ച് 165 കോടിയുടെ തട്ടിപ്പാണ് ചന്ദ്രശേഖറിന്റെ കമ്പനിയായ ജുപ്പീറ്റര്‍ ക്യാപിറ്റലിന്റെ പരിധിയിലുള്ള കമ്പനി നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ മാധ്യമം ഡെക്കാണ്‍ ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1998ല്‍ സര്‍ക്കാര്‍ കൊറമംഗലയില്‍ കെഎംഎഫിന് 5 , 5/1 എന്നീ സര്‍വ്വേ നമ്പറുകളില്‍ ഭൂമി നല്‍കിയിരുന്നു. ഈ ഭൂമിയാണ് ജുപ്പീറ്റര്‍ ക്യാപിറ്റലിന്റെ ഉപ കമ്പനിയായ കൊറമംഗല്‍ പ്രൈവറ്റ് ലിമിറ്റഡ് തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

30 വര്‍ഷത്തിന് പിവികെക്ക് കെഎംഎഫ് ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. പക്ഷെ ഇതിന്റെ ഭാഗമായി ഒരു രൂപ പോലും കെഎംഎഫിന് കമ്പനി നല്‍കിയിരുന്നില്ല. വ്യാപാര സമുച്ചയം പണിത് തീരുമ്പോള്‍ 35 ലക്ഷം രൂപ വാടക നല്‍കാമെന്നാണ് വ്യവസ്ഥയെന്നിരിരിക്കെ, പിവികെ ഇവിടെ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയില്ല.

മാത്രമല്ല, കെഎംഎഫിനെ ഒഴിവാക്കി പിവികെ കൊറമംഗലയും മാംത്രി ഹാബിറ്റാറ്റും 2011ല്‍ ഭൂമിയുടെ പൂര്‍ണ അവകാശം ലഭിക്കുന്ന രീതിയില്‍ കമ്പനികള്‍ കരാര്‍ ഉണ്ടാക്കി കെഎംഎഫിന്റെ ഭൂമി കൈവശപ്പെടുത്തുകയായിരുന്നു. പിവികെയ്ക്കും മാംത്രി ഹാബിറ്റാറ്റിനും ഭൂമി എന്ത് വേണമെങ്കിലും ചെയ്യാമെന്നും കരാറില്‍ വ്യവസ്ഥയുണ്ടാക്കി.

എന്നാല്‍ 2014ല്‍, ഈ ഭൂമി ഈടു നല്‍കി 50 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തു. എന്നാല്‍ ഇതേ വര്‍ഷം ജനുവരി നാലിന്, മാംത്രി ഹാബിറ്റാറ്റ് 66 കോടി രൂപ അടച്ചുകൊണ്ട് ലോണ്‍ ക്ലോസ് ചെയ്യുകയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

പിന്നീട് അതേ ദിവസം തന്നെ ഭൂമിയുടെ 56 ശതമാനം ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്നും 140 കോടി രൂപ കമ്പനി ലോണ്‍ എടുക്കുകയും ഇത് ജുപ്പീറ്റര്‍ കെഎംഎഫ് കമേഴ്‌സ്യല്‍ പ്രോജക്ട് എന്ന പേരില്‍ 56 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. പിന്നീട് മൂന്നുമാസത്തിനു ശേഷം മാര്‍ച്ച് 17 ന് പി.വി.കെ. കൊറമംഗല രണ്ടേക്കര്‍ വരുന്ന മുഴുവന്‍ ഭൂമിയും പണയപ്പെടുത്തി ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്നും 25 കോടി രൂപ കൂടി വായ്പയെടുത്തു.

കര്‍ണാടക കോഓപ്പറേറ്റിവ് മില്‍ക്ക് ഫെഡറേഷനുമായി യാതൊരുവിധ കരാറും ഉണ്ടാകാതിരുന്ന മാംത്രി ഹാബിറ്റാറ്റും ഭൂമിയുടെ പൂര്‍ണ അധികാരം നേടിയ വന്‍ തട്ടിപ്പാണ് കൊറമംഗലയില്‍ നടന്നതെന്നാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്.