ദുര്‍ഗന്ധം വമിക്കുന്ന സോക്‌സുമിട്ട് യുവാവ് ബസില്‍ കയറി: നാറ്റം സഹിക്കാതെ യാത്രക്കാര്‍ പരാതിപ്പെട്ടു; ഒടുവില്‍ ബസ്സിനുള്ളില്‍ പൊരിഞ്ഞ അടിയും പോലീസ് കേസും

single-img
5 December 2017

ദുര്‍ഗന്ധം വമിക്കുന്ന സോക്‌സ് ധരിച്ച് ബസില്‍ കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരനായ പ്രകാശ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. സോക്‌സിന്റെ നാറ്റം സഹിക്കാനാകാതെ സഹയാത്രികര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ബസില്‍ നാറ്റം അസഹ്യമായപ്പോള്‍ യാത്രക്കാര്‍ കാരണമന്വേഷിക്കുകയും ദുര്‍ഗന്ധം വമിക്കുന്ന സോക്‌സ് ധരിച്ച യാത്രക്കാരനെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് സോക്‌സും ഷൂസും ഉപേക്ഷിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം യുവാവ് നിരാകരിച്ചതോടെ യുവാവും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് കലഹം രൂക്ഷമായതോടെ ഡ്രൈവര്‍ ബസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഹിമാചലിലെ ഉന ജില്ലയിലായിരുന്നു ഈ സമയത്ത് ബസ്. യുവാവിനെ കസ്റ്റഡിയെലടുത്ത പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം സഹയാത്രികര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് യുവാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.