‘മെട്രോയുടെ കുമ്മനാന’: പരിഹാസങ്ങള്‍ക്കിടയില്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെ

single-img
5 December 2017

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് പേര് നിര്‍ദേശിക്കാന്‍ ഫെയ്‌സ് ബുക്കിനെ കൂട്ടുപിടിച്ച് ഇറങ്ങിയ കൊച്ചി മെട്രോ അധികൃതര്‍ പുലിവാല് പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭാഗ്യചിഹ്നമായ ആനയക്ക് പേരിടാനുള്ള മത്സരത്തില്‍ കുമ്മനാന എന്ന് പേര് ഏറെ മുന്നിലെത്തിയതോടെയാണ് വിഷയം പുലിവാലാകുമെന്ന് മെട്രോ നടത്തിപ്പുകാരായ കെഎംആര്‍എല്ലിന് മനസിലായത്.

മെട്രോ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം സ്ഥാനം പിടിച്ച് കുമ്മനടി എന്ന പ്രയോഗത്തിന് തന്നെ കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അനുസ്മരിച്ചായിരുന്നു ലിജോ വര്‍ഗീസ് എന്നയാള്‍ ആനയ്ക്ക് കുമ്മന്‍ എന്ന പേര് നിര്‍ദേശിച്ചത്. ഈ പേര് തരംഗമായി ഏറെ മുന്നേറിുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ പ്രതികരണവുമായി സാക്ഷാല്‍ കമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തി. തുല്യനിന്ദ സ്തുതിര്‍മൗനി, എന്ന ശ്ലോകം ചൊല്ലിയാണ് കുമ്മനം പ്രതികരിച്ചത്. നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്.

എന്ത് ചെയ്താലും തന്റെ ആന്തരിക മനമോനിലയ്ക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ നോക്കിക്കാണുകയാണ്. അരോടും പ്രയാസമില്ല. സന്തോഷവുമില്ലെന്നും കുമ്മനം പറഞ്ഞു. വേരെ വിവാദങ്ങല്‍ക്ക് ഇടനല്‍കാതെ അതിസമര്‍ത്ഥമായ രീതിയിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

നേരത്തെ, പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ എന്നായിരുന്നു കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലൂടെ നല്‍കിയ പരസ്യം. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍ ആയൊരു പേര് ആര്‍ക്ക് വേണമെങ്കിലും നിര്‍ദ്ദേശിക്കാം.

എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്. ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ മെട്രോ അധികൃതര്‍ വിലയിരുത്തി പേര് ഉറപ്പിക്കും. ഡിസംബര്‍ നാലാണ് അവസാന തിയതി. ഇതിന് ലിജോ വര്‍ഗീസ് കുമ്മനാന എന്ന് കമ്മന്റ് ചെയ്ത് ഷെയര്‍ ചെയ്യുകയായിരുന്നു.

കുമ്മനാന എന്ന പേര് അതിവേഗം ലൈക്കുകള്‍ വാരിക്കൂട്ടി മുന്നേറുകയായിരുന്നു. എന്നാല്‍ വ്യക്തിഹത്യ പാടില്ലെന്നും കൂടുതല്‍ പേര് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് കെഎംആര്‍എല്‍ പോസ്റ്റ് നല്‍കിയിരുന്നു. ഇതിന് താഴെയും ഉയരുന്നത് കുമ്മനാന എന്ന പേരിടണം എന്ന ആവശ്യമാണ്.